അശ്ലീല സിനിമയൽ അഭിനയിച്ചു എന്ന പരാതി പ്രകാരം തനിക്കെതിരേ എടുത്ത കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേതാ മേനോൻ ഹൈ കോടതിയെ സമീപിച്ചു.സെൻസർ നിയമങ്ങൾ പ്രകാരം പരിശോധന കഴിഞ്ഞ് പ്രദർശനം നടത്തിയ ചിത്രങ്ങളിലാണ് അഭിനയിച്ചത്. പരാതിയിലെ വസ്തുതകൾ പരിശോധിക്കാതെയാണ് കേസ് നടപടികൾ എന്ന് ശ്വേതാ മേനോൻ ഹർജിയിൽ വ്യക്തമാകുന്നു.വ്യാഴാഴ്ച രാവിലെയാണ് നടി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
എഫ് ഐ ആർ റദ്ധാക്കണമെന്ന് ;നടി ശ്വേതാ മേനോൻ ഹൈക്കോടതിയെ സമീപിച്ചു;
