വാഷിംഗ്‌ടൺ: കൊതുകുകൾ വഴി പകരുന്ന ചിക്കുൻഗുനിയ വൈറസ് പടരുന്ന സാഹചര്യത്തിൽ ചൈനയിലേക്ക് യാത്ര ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണമെന്ന് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ കേസുകൾ അതിവേഗം പടരുന്നുണ്ടെന്നും, ഫോഷാൻ നഗരത്തിലാണ് കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ധരിക്കണമെന്നും നിർദേശമുണ്ട്.2025 ജൂൺ മുതൽ 7,000-ത്തിലധികം കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.
ചൈനയിൽ ചിക്കുൻഗുനിയ വ്യാപിക്കുന്നു; മുന്നറിയിപ്പുമായി സിഡിസി
