.കോതമംഗലം : താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധവിരുദ്ധ കാമ്പയിൽ ആരംഭിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ഷാജി ജോർജ്ജ് പ്രണത ഉദ്ഘാടനം ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ആഗസ്റ്റ് 5 മുതൽ 15 വരെയാണ് പരിപാടി. താലൂക്കിലെ എല്ലാ പഞ്ചായത്ത് മുനിസിപ്പൽ കേന്ദ്രങ്ങളിലും ലൈബ്രറികളിലും യുദ്ധവിരുദ്ധ പ്രഭാഷണങ്ങൾ, സിനിമാപ്രദർശനം, ചിത്രപ്രദർശനങ്ങൾ, പുസ്തക വായനകൾ, കവിയരങ്ങുകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.വാരപ്പെട്ടി സഹകരണ ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ഒ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ചന്ദ്രശേഖരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ, പഞ്ചായത്ത് അംഗം ദിവ്യ സലി, നേതൃസമിതി കൺവീനർ സുരേഷ് എം കുമാർ, സഹകരണ ബാങ്ക് പ്രസിഡൻ്റ് എ എസ് ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. യുദ്ധത്തിനെതിരെ ചിത്രീകരിച്ച നോ അദർ ലാൻ്റ് എന്ന സിനിമയും പ്രദർശിപ്പിച്ചു
യുദ്ധവിരുദ്ധ കാമ്പയിൻ ആരംഭിച്ചു
