അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നേത്രബാങ്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ നേത്രദാന രംഗത്ത് സേവനമനുഷ്ഠിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സംഗമം ‘വിളക്കു മരച്ചുവട്ടിൽ 2025″ ഡയറക്ടർ ഫാ. ജേക്കബ് പാലക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. അസി. ഡയറക്ടർ ഫാ. വർഗീസ് പാലാട്ടി, നേത്രബാങ്ക് മെഡിക്കൽ ഡയറക്ടർ ഡോ. ഹില്‍ഡ നിക്സൺ, വൈസ് പ്രസിഡൻ്റ് ടി.ജെ. പോൾ, ഡോ. തോമസ് ചെറിയാൻ, വി.കെ ആൻ്റണി മാസ്റ്റർ എന്നിവർ സംസാരിച്ചു. നേത്രദാന രംഗത്ത് കാൽനൂറ്റാണ്ടോളം പ്രവർത്തിച്ചവരെ ആദരിച്ചു. കണ്ണ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ കാഴ്ച ലഭിച്ചവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചത് ശ്രദ്ധേയായി. ഇരുന്നൂറോളം പേർ പങ്കെടുത്തു.
നേത്രദാന സന്നദ്ധ പ്രവർത്തകരുടെ സംഗമം എൽ.എഫിൽ
