തിരുപ്പതിയിൽ കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണം

Breaking National

തിരുപ്പതി തീർത്ഥാടനത്തിന് കുട്ടികളുമായി എത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കുട്ടികൾ അടങ്ങുന്ന സംഘത്തെ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് നിർദ്ദേശം. തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി.

ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് ഉണ്ടാവും. ഒറ്റയ്ക്ക്‌ മല കയറാൻ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനം. അടുത്തിടെയാണ് തിരുപ്പതിയിൽ മാതാപിതാക്കളോടോപ്പം തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ പുലി കടിച്ച് കൊന്നത്. അതേസമയം, കുട്ടിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *