തിരു : ചിത്രകാരി രഹ്‌ന സലീലിന്റെ നേതൃത്വത്തിൽ കേരളത്തിനകത്തും പുറത്തുമുള്ള മുപ്പതോളം പ്രശസ്ത ചിത്രകാരന്മാരുടെ ചിത്ര പ്രദർശനം ഓഗസ്റ്റ് ഒന്ന് മുതൽ ആറുവരെ ഫോർട്ട് കൊച്ചി ഡേവിഡ് ഹാളിൽ നടക്കുന്നു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റ് പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ ചലച്ചിത്ര സംവിധായകൻ ജോസ് തോമസ് ഉത്ഘാടനം ചെയ്തു.
ചലച്ചിത്ര പിന്നണി ഗായകൻ രതീഷ് കൊട്ടാരം മുഖ്യാഥിതിയായിരുന്നു. അസീസ് കുമരനല്ലൂർ, രഹ്‌ന സലിൽ, സലീഷ് ചെറുപുഴ, ഷീല തോമസ്, സോഫിയ ഷെരീഫ് എന്നിവർ പ്രസംഗിച്ചു.പെയിന്റിംഗുകളുടെ വില്പനയും പ്രദർശന ഹാളിൽ ഒരുക്കിയിട്ടുണ്ട്.
