കളിക്കളത്തിൽ പന്തുകൊണ്ട് മായാജാലം തീർക്കുന്ന ലിയോണൽ മെസ്സി ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകും? കൗതുകം ഉണ്ടാക്കുന്ന ചോദ്യമാണ്. എന്നാൽ, വെറും കൗതുകം എന്നതിനപ്പുറം സച്ചിൻ ടെണ്ടുൽക്കർ, മഹേന്ദ്രസിംഗ് ധോണി, അടക്കമുള്ള ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളോടൊപ്പം മെസ്സി ബാറ്റ് വീശാൻ ഒരുങ്ങുന്നു .അതെ ഡിസംബറിൽ ഇന്ത്യയിൽ എത്തുന്ന മെസ്സിയുമായി ഒരു പ്രദർശന മത്സരം നടത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഏഴ് കളിക്കാർ അടങ്ങുന്ന രണ്ട് ടീമുകളായി തിരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. മത്സരം നടത്തുന്ന കാര്യത്തിൽ അന്തിമതീരുമാനം ഇനിയും വരേണ്ടതുണ്ട്. അതിന് ശേഷം മാത്രമേ അന്തിമ മത്സരക്രമം പുറത്തുവിടുകയുള്ളു എന്നാണ് റിപ്പോർട്ടുകൾ. ഡിസംബറിൽ ഇന്ത്യയിൽ എത്തുന്ന മെസ്സി, മുംബൈക്ക് പുറമെ കൊൽക്കത്ത, ഡൽഹി എന്നി നഗരങ്ങൾ സന്ദർശിക്കുമെന്നും റിപ്പോർട്ട് ഉണ്ട്.ലിയോണൽ മെസി ഡിസംബർ 14ന് വാങ്കഡെ സ്റ്റേഡിയത്തിൽ എത്തും. ഇവിടെ അദ്ദേഹം ഒരു ക്രിക്കറ്റ് മത്സരത്തിലും പങ്കെടുക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും, നിലവിലെ താരങ്ങളും ഉൾപ്പെടെയുള്ളവർ മത്സരത്തിന്റെ ഭാഗമാകുമെന്നും റിപ്പോർട്ട് ഉണ്ട് ഇന്ത്യയിലേക്കുള്ള മെസ്സിയുടെ രണ്ടാം വരവാണ്. 2011 സെപ്റ്റംബറിൽ മെസ്സി ഇന്ത്യയിൽ എത്തിയിട്ടുണ്ട്. അന്ന് വെനസ്വേലക്കെതിരെ അദ്ദേഹം കൊൽക്കത്ത സാൾട്ട്ലേ സ്റ്റേഡിയത്തിൽ ഒരു സൗഹൃദമത്സരം കളിച്ചു.
ഇന്ത്യൻ പ്രതിഭകൾക്കൊപ്പം ബാറ്റ് വീശാൻ വാങ്കഡെ സ്റ്റേഡിയത്തിൽ മെസ്സി എത്തുന്നു
