കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. പൊടുന്നനെ രൂപം കൊണ്ട വെള്ളപ്പാച്ചിലിലാണ് ഒരാൾ മരണപ്പെടുകയും രണ്ട് പേരെ കാണാതാവുകയും ചെയ്‌തത്. കാണാതായവർക്കുള്ള തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലിൽ വെള്ളപ്പാച്ചിലിൽപ്പെട്ട മരിച്ചയാളെ കണ്ടെത്തിയിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് ഒമാനിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്
