കോട്ടയത്ത് കെഎസ്യു നേതാവ് ലഹരി ഉപയോഗിച്ച് വാഹനാപകടം സൃഷ്ടിച്ച സംഭവത്തിൽ പുതിയ ദ്യശ്യങ്ങൾ പുറത്ത്. ജൂബിൻ ജേക്കബ് അപകടം സൃഷ്ടിച്ചത് കോളജിലെ കെഎസ്യു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ. ജൂബിനെ പുറത്താക്കിയെന്ന് വരുത്താൻ ജില്ലാകമ്മിറ്റി ഉണ്ടാക്കിയത് തട്ടിക്കൂട്ടിയ സർക്കുലർ എന്നും വ്യക്തം. സർക്കുലർ ഉണ്ടാകുവാൻ കെഎസ്യു ജില്ലാ പ്രസിഡന്റ് നിർദ്ദേശം നൽകിയ ഓഡിയോ സംഭാക്ഷണം പുറത്ത്.സിഎംഎസ് കോളജിൽ നവാഗതർക്കായി കെഎസ്യു സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ജൂബിൻ ജേക്കബ് മദ്യപിച്ച് വാഹനം ഓടിച്ചത്. സുഹൃത്തുക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ എത്തുന്നത് സിസിടിവിയിൽ വ്യക്തമാണ്.ജൂബിൻ സഞ്ചരിച്ച ഈ വാഹനത്തിൽ നിന്നും അപകടശേഷം ഒഴിഞ്ഞ മദ്യക്കുപ്പികൾ കണ്ടെത്തിയിരുന്നു. ലഹരി ഉപയോഗിച്ച് വാഹനം ഓടിചിട്ടാണ് അപകടം എന്നാണ് പോലീസ് കണ്ടെത്തൽ. നാണക്കേട് മറക്കാൻ ജൂബിനെ കഴിഞ്ഞവർഷം സംഘടനയിൽ നിന്നും പുറത്താക്കിയെന്നായിരുന്നു കെ എസ് യു ജില്ലാ നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം. മുഖം രക്ഷിക്കാൻ ജില്ലാ നേതൃത്വം തട്ടിക്കൂട്ടി ഉണ്ടാക്കിയ സർക്കുലർ ആണെന്ന് തെളിയിക്കുന്ന ഓഡിയോ സംഭാഷണം പുറത്ത് വന്നു കെഎസ്യു ജില്ലാ പ്രസിഡന്റ് നൈസാം ജൂബിനെ പുറത്താക്കാൻ പെട്ടെന്ന് സർക്കുലർ തയ്യാറാക്കാൻ നിർദ്ദേശിക്കുന്ന ഓഡിയോ സംഭാഷണമാണ് പുറത്തായത്. ഇത് കെഎസ്യു ജില്ലാ നേതൃത്വത്തിന് മറ്റൊരു നാണക്കേടായി മാറി.
കെഎസ്യു പരിപാടിയിൽ നിന്ന് മടങ്ങുമ്പോൾ അണ് ജൂബിൻ ജേക്കബ് മദ്യപിച്ച് അപകടം സൃഷ്ടിച്ചത്
