കോതമംഗലം: കടവൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽഎല്ലാവിദ്യാർത്ഥികൾക്കും അനായാസേന സംസാരിക്കുന്നതിന് ലക്ഷ്യം വെക്കുന്ന ഇംഗ്ലീഷ് എക്സ്പ്രസ് സ്പോക്കൺ ഇംഗ്ലീഷ് ശില്പശാലയുടെ രണ്ടാംഘട്ടം നടത്തി. അരീക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ റിട്ടയേഡ് അധ്യാപകൻ ജോളി ജോസഫ് ക്ലാസുകൾ നയിച്ചു. സ്പോക്കൺ ഇംഗ്ലീഷ് രംഗത്തേക്ക് കുട്ടികൾക്ക് പുതിയ ചുവടുവെയ്പായി ശില്പശാല മാറിയെന്ന് എച്ച്എം എൻ കെ രശ്മി പറഞ്ഞു.
കടവൂർ സ്കൂളിൽ സ്പോക്കൺ ഇംഗ്ലീഷ് ശിൽപ്പശാല നടത്തി
