വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വെയ്ക്കുക. അഡ്വ. പന്തളം പ്രതാപൻ.

മുണ്ടക്കയം: പെരുവന്താനം പഞ്ചായത്തിൽ നിത്യേന ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തു വനംമന്ത്രി രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് പന്തളം പ്രതാപൻ ആവശ്യപ്പെട്ടു, വന്യജീവി അക്രമത്തിൽ പ്രതിക്ഷേധിച്ച് കൊണ്ട് 35-ാം മൈലിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം,.5 മാസത്തിനിടയിൽ മതമ്പയിൽ 2 തൊഴിലാളികളാണ് ആനയുടെ അക്രമത്തിൽ മരണപ്പെട്ടത്. കഴിഞ്ഞ മാസം തൊട്ടടുത്ത പഞ്ചായത്തായ പീരുമേട്ടിലും ഒരു ആദിവാസി സ്ത്രീയെ ആന ചവുട്ടി കൊലപ്പെടുത്തി. ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടും വകുപ്പ് മേലധികാരികൾ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. ഇവിടെയുള്ള ജനങ്ങളുടെ സ്വത്തിനും, ജീവനും, സംരക്ഷണം നൽകണമെന്നും, വനം മന്ത്രിയുടെ നിഷ്ക്രിയത്വം ജന ജീവിതത്തിന് ഭീഷണിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു, പ്രതിക്ഷേധ ധർണ്ണയിൽ ജില്ല പ്രസിഡണ്ട് വി.സി. വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം വൈസ് പ്രസിഡണ്ട് റ്റി.ആർ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സി. സന്തോഷ്കുമാർ, മണ്ഡലം പ്രസിഡണ്ട് കെ.ഡി. അനീഷ്, ജില്ല സെക്രട്ടറി സന്തോഷ് ക്യഷ്ണൻ, കെ.വിജയകുമാർ കെ.ജെ. സതീഷ്, യശോദരൻ, വിഷ്ണു രാജ്, സി ജോ. സി.ബി. കെ.കെ.സുകുമാരൻ, എന്നിവർ നേതൃത്വം നൽകി. ഫോട്ടോ ക്യാപ്ഷൻ 35 മൈലിലെ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞപ്പോൾ

Leave a Reply

Your email address will not be published. Required fields are marked *