തിരുവനന്തപുരംഃ മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയാ ജനഹൃദയങ്ങളിൽ കുടിയേറിയ ഭരണാധികാരിയായിരുന്നുവെന്നും വിദ്യാഭ്യാസ രംഗത്ത് നടത്തിയ വിപ്ലവകരമായ പരിഷ്കാരങ്ങൾ എന്നും സ്മരിക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീഷൻ അഭിപ്രായപ്പെട്ടു. സി.എച്ച്. സ്മാരക സമിതി പുറത്തിയക്കിയ സി.എച്ച്. സ്മരണികയുടെ പ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഇ.എ. ഹക്കീമിന് ആദ്യ കോപ്പി പ്രതിപക്ഷ നേതാവ് നൽകി പ്രകാശനം നിവർഹിച്ചു. മുസ്ലീം ലീഗ് ദേശീയ സമിതി അംഗം കെ.എച്ച്.എം. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. കേരള മുസ്ലീം ജമാ അത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ, പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി എം. മുഹമ്മദ് മാഹീൻ, സി.എച്ച്. സ്മാരക സമിതി ഭാരവാഹികളായ എ. ഷറഫുദ്ദീൻ, സക്കീർ ഹുസൈൻ, നിലമേൽ നവാസ് എന്നിവർ പ്രസംഗിച്ചു.
സി.എച്ച്. ജനഹൃദയങ്ങളിൽ കുടിയേറിയ ഭരണാധികാരി – വി.ഡി. സതീഷൻ
