ഡൽഹി: 71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചിട്ടുള്ളത്. 332 ചിത്രങ്ങളാണ് പുരസ്കാരത്തിനായി മത്സരിച്ചത്. വിക്രാന്ത് മാസിയും ഷാറൂഖ് ഖാനും ആണ് മികച്ച നടന്മാർ. മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖര്‍ജിക്കും ലഭിച്ചു. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലൂടെയാണ് വിക്രാന്ത് മാസി പുരസ്‌കാര നേട്ടത്തിന് അർഹനായത്. മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെയാണ് റാണി മുഖര്‍ജിയുടെ സിനിമ. ഉള്ളൊഴുക്ക് മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്തിട്ടുണ്ട്.മികച്ച ആക്ഷന്‍ കൊറിയോഫ്രി : ഹനുമാന്‍, നന്ദു-പൃഥ്വി,മികച്ച കൊറിയോഗ്രഫി : റോക്കി ഓര്‍ റാണി കി പ്രേം കഹാനി, വൈഭവി മര്‍ച്ചന്റ്മികച്ച ഗാനരചയീതാവ് : ബലഗം, കസര്‍ല ശ്യാം,മികച്ച സംഗീത സംവിധാനം: വാത്തി, ജിവി പ്രകാശ്മികച്ച സംഗീത പശ്ചാത്തല സംഗീതം : ആനിമല്‍, ഹര്‍ഷവധന്‍ രാമേശ്വര്‍,മികച്ച മേക്കപ്പ് : സാം ബഹദൂര്‍, ശ്രീകാന്ത് ദേശായി,മികച്ച വസ്ത്രാലങ്കാരം : സാം ബഹദൂര്‍,മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : 2018,മികച്ച എഡിറ്റിങ് : പൂക്കാലം, മിഥുന്‍ മുരളി,മികച്ച സൗണ്ട് ഡിസൈനിങ് : ആനിമല്‍, സച്ചിന്‍ സുധാകരന്‍, ഹരിഹരന്‍ മുരളീധരന്‍,മികച്ച തിരക്കഥ : ബേബി (തെലുങ്ക് ) പാര്‍ക്കിങ് (തമിഴ്).സംഭാഷണം : സിര്‍ഫ് ഏക് ബന്ദ കാഫി ഹേന്‍.
