എറണാകുളം അങ്കമാലി മേജർ അതിരൂപത പ്രതിഷേധാഗ്‌നി കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിന് എതിരെ അങ്കമാലിയിൽ വൻപ്രതിഷേധം

അങ്കമാലി : ഛത്തീസ്ഗഡിൽ വച്ച് നിയമവിരുദ്ധവും ക്രൂരവുമായ വേദനകൾക്ക് ഇരയാകേണ്ടി വന്ന സിസ്റ്റർ പ്രീതി സിസ്റ്റർ വന്ദന എന്നിവർക്കും അവർ പ്രതിനിധാനം ചെയ്യുന്ന ന്യൂനപക്ഷ സമൂഹത്തിനും ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ടും, അവർക്ക് ന്യായം സ്ഥാപിച്ച് കിട്ടണം എന്ന് ആവശ്യപ്പെട്ടു കൊണ്ടും ഭരണഘടന വിരുദ്ധമായ സംഘംചേരലും പീഡനവും നടത്തിയവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ നേതൃത്വത്തിൽ അങ്കമാലിയിൽനടന്ന വൻ പ്രതിഷേധ സംഗമത്തിൽ ആയിരങ്ങൾ അണിനിരന്നു.**ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്ബ്ലാനി മുഖ്യ സന്ദേശം നൽകിയ പ്രതിഷേധ യോഗത്തിൽ, വൈദീക സമിതി സെക്രട്ടറി ഫാ.കുരിയാക്കോസ് ആമുഖ സന്ദേശം നൽകി, അങ്കമാലി ബസിലിക്ക റെക്ടർ ഫാ.ലൂക്കോസ് കുന്നത്തൂർ അധ്യക്ഷ സന്ദേശം നൽകി, വികാരി ജനറാൾ ഫാ.ജിമ്മി പൂച്ചക്കാട്ട്, അല്മായ മുന്നേറ്റം സെക്രട്ടറി പി പി ജെറാർദ്, സി.മെറിൻ സി.എം.സി., സി.ധന്യ ഫ്രാൻസിസ്, തുറങ്കിൽ അടക്കപ്പെട്ട സി.പ്രീതി മേരി യുടെ സഹോദര ഭാര്യ ദീപ ബൈജു എന്നിവർ പ്രസംഗിച്ചു, പ്രോഗ്രാം കൺവീനർ ഷിജോ മാത്യു സ്വാഗതവും, മീര അവരാച്ചൻ നന്ദി യും പറഞ്ഞു, അല്മായ മുന്നേറ്റം പ്രസിഡന്റ്‌ ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരൻ, സിനോബി ജോയി, കെ. എം. ജോൺ, തോമസ് ഇടശേരി, ഷിജൻ, വർഗീസ് കൈതാരത്ത്, ജോജി പുതുശേരി, റിൻസൺ, പോൾ വർഗീസ് എന്നിവരും സന്ദേശം നൽകി, അല്മായ നേതാക്കൾ പ്രസംഗിക്കുന്നു. അതിരൂപതയിലെ വൈദികരും സിസ്റ്റേഴ്‌സും സംഘടന പ്രവർത്തകരും അല്‌മായരും പങ്കെടുത്തു. പ്രതിഷേധാഗ്നി റാലി ചരിത്രപ്രസിദ്ധമായ അങ്കമാലി കിഴക്കേ പള്ളിയിൽ നിന്നും ആരംഭിച്ച്, അങ്കമാലി സെന്റ് ജോസഫ് സ്‌കൂൾ മൈതാനത്ത് സമാപിച്ചു. റാലിക്ക് പ്രോ.വികാരി ജനറൾമാരായ ഫാ.ആന്റോ ചേരാംതുരുത്തി, ഫാ.ജോസ് പൂതിയേടത്, ഫിനാൻസ് ഓഫീസർ ഫാ.വർഗീസ് വൈക്കത്തുപറമ്പിൽ, എറണാകുളം ബസിലിക്ക ഫാ.തോമസ് മങ്ങാട്ട്, അല്മായ മുന്നേറ്റം അങ്കമാലി കൺവീനർ ബൈജു കുഞ്ഞവര, പ്രകാശ് പി ജോൺ, ഫാ.പോൾ ചെറുവള്ളി, ഫാ.ജോസഫ് പാറേക്കാട്ടിൽ,ഫാ. അസിൻ തൈപറമ്പിൽ, ഫാ.ജോസഫ് പാതാടൻ, എസ്. ഡി. ജോസ്, സി.ജന്നീസ്, റോബി പെട്ടയിൽ, ബാസ്റ്റിൻ പാറക്കൽ, റിൻസൺ പാറേക്കാട്ടിൽ, ഷാന്റു പടയാട്ടിൽ എന്നിവർ നേതൃത്വം നൽകി, വിവിധ ഇടവകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും, സിസ്റ്റേഴ്‌സും, വൈദീകരും അണിനിരന്നു.റിജു കാഞ്ഞൂക്കാരൻ മീഡിയ കൺവീനർ ഫാ.ലൂക്കോസ് കുന്നത്തൂർ രക്ഷാധികാരി ഷിജോ മാത്യു ജനറൽ കൺവീനർ

Leave a Reply

Your email address will not be published. Required fields are marked *