കല്‍പ്പറ്റ: 2024 ജൂലൈ 29ന് അർധരാത്രിയാണ് വയനാടൻ ഗ്രാമങ്ങൾക്കുമേൽ മരണമഴ പെയ്തിറങ്ങിയത്. 298 ജീവനുകളെ മലവെള്ളം കൊണ്ടുപോയി. കണ്ടെത്താന്‍ കഴിയാത്ത 32 പേരും ഇന്ന് മണ്ണിനടിയിലാണ്. മരിച്ചുപോയ വിദ്യാര്‍ത്ഥികളോടുള്ള ആദരസൂചകമായും കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ സ്കൂളുകളില്‍ ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചു.
വയനാട് ദുരന്തത്തിന് ഇന്ന് ഒരാണ്ട്
