സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽഗാന്ധി രണ്ടാം പ്രതിയുമായ നാഷണൽ ഹെറാൾഡ് കേസിൽ നിർണ്ണായക വിധി ഇന്ന്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ ഡി സമർപ്പിച്ച കുറ്റപത്രം നിലനിൽക്കുമോ എന്ന കാര്യത്തിൽ ദില്ലി റോസ് അവന്യൂ കോടതി ഇന്ന് വിധി പറയും. വിശാല്‍ ഗോഗ്നെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.2012 നവംബറില്‍ ബി ജെ പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി ആരോപിച്ച നാഷണല്‍ ഹെറാല്‍ഡ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി കളളപ്പണം വെളുപ്പിക്കല്‍ കേസ് ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കം ഏഴുപ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
നാഷണൽ ഹെറാൾഡ് കേസിൽ വിധി ഇന്ന്
