.വൈക്കം: കേരള വെളുത്തേടുത്ത് നായര്‍ സമാജത്തിന്റെ സംവരണ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അനുകൂല സാഹചര്യങ്ങള്‍ ഒരുക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു. കേരള വെളുത്തേടത്ത് നായര്‍ സമാജത്തിന്റെ കോട്ടയം ജില്ലാ കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗവും വിദ്യാഭാ്യസ അവാര്‍ഡ് ദാന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിലില്ലാതെ വിഷമിക്കുന്ന യുവജന വിഭാഗങ്ങള്‍ക്കായി സമുദായ സംഘടനകള്‍ തന്നെ തൊഴില്‍ സൗകര്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കണമെന്നും അതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായം നല്‍കാന്‍ നടപടിയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സീതാറാം ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി. ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ നായര്‍, ജനറല്‍ സെക്രട്ടറി ബി. രാമചന്ദ്രന്‍ നായര്‍, ജില്ലാ സെക്രട്ടറി ഇ.എസ്. രാധാകൃഷ്ണന്‍, ട്രഷറര്‍ എം.ആര്‍. രവീന്ദ്രന്‍, ഭാരവാഹികളായ വി.എന്‍. അനില്‍കുമാര്‍, ആര്‍. സുശീല്‍ കുമാര്‍, ടി.എസ്. മുരളീധരന്‍ നായര്‍, വനിത സമാജം ജില്ലാ പ്രസിഡന്റ് വിമല വിനോദ്, സെക്രട്ടറി ആശ ഗിരീഷ്, പി.എന്‍. ശിവന്‍കുട്ടി, ഡോ. പി. വേണുഗോപാല്‍, ദീപ്തി സജീവ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണന്‍ നായര്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ചിത്രവിവരണം- കേരള വെളുത്തേടുത്ത് നായര്‍ സമാജം കോട്ടയം ജില്ലാ കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.
വെളുത്തേടത്ത് നായര്‍ സമാജത്തിന്റെ സംവരണ ആനുകൂല്യം ഉള്‍പ്പെടെയുളളവിഷയങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും- ഫ്രാന്‍സിസ് ജോര്‍ജ് എം.പി
