ഈ വർഷം സെപ്റ്റംബറിൽ ആപ്പിൾ ഐഫോൺ സീരീസിലെ ഐഫോൺ 15 അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഈ വർഷം സെപ്റ്റംബർ 13 ന് ആപ്പിൾ ലോഞ്ച് ഇവന്റ് ആതിഥേയത്വം വഹിക്കും. കഴിഞ്ഞ വർഷം, സെപ്റ്റംബർ 7 ന് ‘ഫാർ ഔട്ട്’ എന്ന പരിപാടിയിൽ ആപ്പിൾ അതിന്റെ ഐഫോൺ 14 സീരീസ് പുറത്തിറക്കിയിരുന്നു.
ലോഞ്ച് തീയതി
നിലവിലെ വിവരങ്ങള്‍ പ്രകാരം സെപ്റ്റംബര്‍ 13-ന് അവധി എടുക്കരുതെന്ന് ജീവനക്കാരോട് കമ്ബനി ആവശ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി പിന്തുടരുന്ന ആപ്പിളിന്റെ ഐഫോണ്‍ ലോഞ്ച് ഇവൻറ് ടൈംലൈനുമായി ഇത് യോജിക്കുന്നു. ഐഫോണ്‍ 15 സീരീസ് പ്രീ-ഓര്‍ഡറിനായി സെപ്റ്റംബര്‍ 15-ന് ലഭ്യമാകുമെന്നാണ് സൂചന. ഒരാഴ്ചയ്ക്ക് ശേഷം സ്റ്റോറുകളിലും ഫോണ്‍ ലഭ്യമായേക്കും
ഫീച്ചറുകൾ
ഡിസൈനിന്റെ കാര്യത്തിൽ, iPhone 15, iPhone 15 Plus എന്നിവ അതിന്റെ പരമ്പരാഗത പോർട്ടിന് പകരം യുഎസ്ബി ടൈപ്പ്-സി പോർട്ടും ഡൈനാമിക് ഐലൻഡ് ഫീച്ചറും നൽകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മോഡലുകളിൽ A16 ബയോണിക് ചിപ്പ് ഉണ്ടായിരിക്കും.
പ്രോ മോഡലുകളിൽ നിലവിലുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഫ്രെയിമിൽ നിന്ന് ടൈറ്റാനിയം ഫ്രെയിമിലേക്ക് കമ്പനി മാറാൻ സാധ്യതയുണ്ട്. ഇത് ഭാരം കുറഞ്ഞതാക്കാൻ സാധ്യതയുണ്ട്. ഈ പ്രോ മോഡലുകൾ A17 ബയോണിക് ചിപ്പ് ഉപയോഗിച്ച് പ്രവർത്തിക്കാം. മികച്ച സൂമിനായി iPhone 15 Pro, iPhone 15 Pro Max എന്നിവയും പുതിയ പെരിസ്‌കോപ്പ് ലെൻസുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
വില
ഐഫോണ്‍ 15 ന്റെ ഡിമാൻഡ് ഐഫോണ്‍ 14 നേക്കാള്‍ കുറവായിരിക്കുമെന്ന് ആപ്പിള്‍ അനലിസ്റ്റ് മിംഗ്-ചി കുവോ അടുത്തിടെ സൂചന നല്‍കിയിരുന്നു. ഇത്തവണ, ഐഫോണ്‍ 15 സീരീസിന്റെ പ്രോ മോഡലുകള്‍ക്ക് 200 ഡോളര്‍ വരെ വില വര്‍ധിക്കാൻ സാധ്യതയുണ്ട്. ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് എന്നിവയുടെ അതേ വിലയില്‍ മോഡലുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു