പാഠപുസ്തകത്തിൽ സ്ഥാനം പിടിച്ച് കരിന്തലകൂട്ടവും…

നാടൻ പാട്ടിന്റെ ആശാൻ കാട്ടിക്കരകുന്ന് സ്വദേശി കണ്ണമുത്തന് പിറകെ പാഠപുസ്തകത്തിൽ സ്ഥാനം പിടിച്ച് കേരളത്തിലെ തന്നെ മികച്ച ഫോക്‌ലോർ സംഘം കരിന്തല കൂട്ടവും.എട്ടാം ക്ലാസ്സിലെ (സ്റ്റേറ്റ് സിലബസ്)കലാ വിദ്യാഭ്യാസം ആക്ടിവിറ്റി ബുക്കിലാണ് 3 പതിറ്റാ ണ്ടോളമായി നാടൻ പാട്ടുകളുടെ സംരക്ഷത്തിനും പ്രചാരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന കലാ കാരന്മാരുടെ കൂട്ടായ്മയായ കരിന്തലകൂട്ടത്തെ പരിചയ പ്പെടുത്തുന്നത്.ഏഴാം ക്ലാസ്സിലെ ആക്ടിവിറ്റി ബുക്കിൽ ഫോൽക് ലോർ അവാർഡ് ജേതാവ് കണ്ണമുത്തനെ കുറിച്ച് ചിത്രം സഹിതം വിവരിച്ചിട്ടുണ്ട്.മാളക്കടുത്ത വടമയിലെ നാട്ടറിവ് പഠന കേന്ദ്രം 1990-ൽ മുതൽ നാട്ടറിവ് മേഖലയിലെ പഠനങ്ങൾക്ക് തുടക്കം കുറിച്ചു . 1995-ൽ ആറ് പേർ ചേർന്ന് തൃശൂർ PG സെന്ററിലാണ് ‘കൂട്ടം’ എന്ന പേരിൽ ഒരു നാടൻ പാട്ട് സംഘം രൂപീകരിക്കുന്നത്. കെ.എസ്. ആർ. ടി. സി. ഉദ്യോഗസ്ഥനായ ഫോക്‌ലോർ അവാർഡ് ജേതാവ് രമേഷ് കരിന്തലകൂട്ടമാണ് അന്നും ഇന്നും കൂട്ടത്തിന്റെ നെടും തല. ആരംഭകാലഘട്ടത്തിൽ തൃശൂർ നാട്ടറിവ് പഠന കേന്ദ്രത്തിന്റെ കീഴിലാണ് പ്രവർത്തിച്ചിരുന്നത്. ഡോ. CR. രാജഗോപാലനായിരുന്നു സമിതിയുടെ ഡയറക്ടർ. അന്യംനിന്ന് പോകുന്ന നാട്ടറിവുകളേയും നാടൻ പാട്ടുകളേയും നാടൻ കലകളേയും കണ്ടെത്തി പഠിക്കുകയും പ്രചരിപ്പിക്കുകയും വരും തലമുറക്ക് കരുതുകയുമാണ് പ്രധാന ലക്ഷ്യം. പാക്കനാർ പാട്ടുകൾ നേർച്ചക്കൊട്ട് പാട്ടുകൾ, കൃഷിപാട്ടുകൾ, തോറ്റംപാട്ടുകൾ, പുള്ളുവ പാട്ടുകൾ, നായാടിക്കളി പാട്ടുകൾ, ചവിട്ടുക്കളി പാട്ടുകൾ, നേരംമ്പോക്ക് പാട്ടുകൾ തുടങ്ങിയവയാണ് പാടുന്ന പാട്ടുകൾ. മരം, തുടി, ചെണ്ട, കടുംതുടി, വീക്ക് , ഒറ്റ , കൊഴൽ, നന്ദുണി, പുള്ളുവകുടം, കുഴിത്താളം, വടിചെലമ്പ് ഥവിൽ , പെറ, പീക്കി തുടങ്ങിയ വാദ്യങ്ങൾ ഉപയോഗിക്കുന്നു.വട്ട മുടിയാട്ടം, കരിങ്കാളിയാട്ടം, തിറയാട്ടം, പടയണി, കാളകളി എന്നിവയാണ് കെട്ടിയാടുന്ന കലകൾ.പൊയ്പോയ കരിന്തലകൾക്കുള്ള(തലമുറകൾക്ക് )സമർപ്പണമാണ് ഇവരുടെ പ്രവർത്തനങ്ങൾ.-ശ്രീധരൻ കടലായിൽഫോട്ടോ :കരിന്തല കൂട്ടo.. പഴയ ചിത്രം

Leave a Reply

Your email address will not be published. Required fields are marked *