ഇൻക്ലൂസിസ് ഐ.ടി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

ശാരീരിക, ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന മക്കളെപ്പറ്റിയുള്ള ആശങ്കകൾ മാതാപിതാക്കളുടെ സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്‌ത്തുന്ന കാലത്ത് പ്രതീക്ഷ പകരുന്ന സംരംഭമാണ് ന്യുറോ ഡൈവർജന്റ് ആയ വ്യക്തികൾക്കു വേണ്ടിയുള്ള ഇൻക്ലൂസിസ് പരിശീലന പദ്ധതിയെന്ന് ടി.ജെ. വിനോദ് എം.എൽ.എ അഭിപ്രായപ്പെട്ടു. എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയ, ന്യുറോ ഡൈവർജന്റ് ആയ വ്യക്തികൾക്ക് ഐ. ടി. പരിശീലനം നൽകി തൊഴിൽ ഉറപ്പാക്കുന്നതിനായി രുപീകരിച്ച ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 8 മാസത്തെ ഐ.ടി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നുരുന്നി കാർഡിനൽ പാറേക്കാട്ടിൽ ഹാളിൽ ചേർന്ന യോഗത്തിൽ സെല്ലിസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ്ജ് കുര്യൻ അധ്യക്ഷനായിരുന്നു. സർട്ടിഫിക്കറ്റുകളുടെ വിതരണം സെല്ലിസ് ഗ്രൂപ്പ് ഫിനാൻസ് ഡയറക്ടർ ഡേവിഡ് എയ്ൻസ് വർത്ത്, സേറ ഡേവിഡ് എന്നിവർ ചേർന്ന് നിർവഹിച്ചു. സഹൃദയ ഡയറക്ടറും ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഇൻക്ലൂസിസ് ചീഫ് ഡിജിറ്റൽ അഡ്വൈസർ റോബിൻ ടോമി, സെല്ലിസ് ഇന്ത്യ ഡെപ്യുട്ടി ഡയറക്ടർ ബെന്നിച്ചൻ കെ തോമസ്, ബ്രദർ പീറ്റർ ദാസ്,സിസ്റ്റർ ദിവ്യ റോസ്, ബെന്നി അഗസ്റ്റിൻ, സെലിൻ പോൾ, ബേസിൽ പോൾ എന്നിവർ സംസാരിച്ചു. ഭിന്നശേഷിക്കാർക്ക് പരമ്പരാഗതമായി അനുയോജ്യമെന്നു കരുതപ്പെട്ടിരുന്ന തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി ഐ.ടി മേഖലയിൽ പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന ഇൻക്ലൂസിസിന്റെ നേതൃത്വത്തിൽ ഇതുവരെ 225 പേർ വിജയകരമായി പരിശീ ലനം പൂർത്തിയാക്കി വിവിധ സർക്കാർ സ്ഥാപനങ്ങളിലും ഐ.ടി.കമ്പനികളിലും തൊഴിൽ നേടിക്കഴിഞ്ഞുവെന്ന് ഇൻക്ലൂസിസ് ഈ.ഇ .ഒ ഫാ. ജോസ് കൊളുത്തുവെള്ളിൽ അറിയിച്ചു.ഫോട്ടോ: ഇൻക്ലൂസിസ് ഓർഗ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഐ.ടി. പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. സെലിൻ പോൾ, ബ്രദർ പീറ്റർ ദാസ്, ബെന്നിച്ചൻ കെ തോമസ്, സേറ ഡേവിഡ്, ഡേവിഡ് എയ്ൻസ് വർത്ത്, റോബിൻ ടോമി, ജോർജ്ജ് കുര്യൻ , ഫാ. ജോസ് കൊളുത്തുവെള്ളിൽ, സിസ്റ്റർ ദിവ്യ റോസ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *