വി.എസ്. അച്ചുതാനന്ദന്റെ വിയോഗം,ഒരു യുഗാന്ത്യം. ഡോ.ആസാദ് മൂപ്പൻ
കോഴിക്കോട്: വി.എസ്. അച്ചുതാനന്ദന്റെ വിയോഗം, കേരളത്തിന്റെ രാഷ്ട്രീയ, പൊതുരംഗത്തിന്റെ ഒരു യുഗാന്ത്യമാണ്. അദ്ദേഹവുമായി പല അവസരങ്ങളിലും കൂടിക്കാഴ്ച്ച നടത്താൻ എനിക്ക് ഭാഗ്യം ലഭിച്ചിരുന്നു. അദ്ദേഹവുമായുള്ള ഓരോ സംവാദങ്ങളും ദീർഘകാലം മറക്കാതെ മനസ്സിൽ തങ്ങി നിൽക്കുന്നതായിരുന്നു. വീഎസിന്റെ ഓരോ ചിന്തകളും, സാധാരണ മനുഷ്യരോടുള്ള ആഴത്തിലുള്ള കരുതലും, നീതിക്കുള്ള നിരന്തര പോരാട്ടങ്ങളും അത്യന്തം പ്രശംസനീയമാണ്. രാഷ്ട്രീയ നേതാവും, മുൻ മുഖ്യമന്ത്രിയുമായ അദ്ദേഹം, എന്നും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട വർക്കായി ശബ്ദമുയർത്തിയതിനൊപ്പം,ആധുനിക കേരളത്തെ കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്തു.ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ കുടുംബത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ കുടുംബത്തിനും, വിഎസ്സിനെ സ്നേഹിക്കുന്ന ജന ലക്ഷങ്ങൾക്കുംഈ വിയോഗത്തിൽ ഞങ്ങൾ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ജീവിതം വരും തലമുറകളെ എന്നും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും.