അട്ടപ്പാടി: പശുവിനെ മേയ്ക്കാൻ പോയ 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടി പുതൂർ ചീരക്കടവ് രാജീവ് ഉന്നതിയിലെ വെള്ളിങ്കിരിയാണ് മരിച്ചത്.തിങ്കളാഴ്ച പശുവിനെ മേയ്ക്കാൻ പോയ വെള്ളിങ്കിരിയെ വൈകീട്ടും കാണാത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചൊവ്വാഴ്ച വനം വകുപ്പ് നടത്തിയ തിരച്ചിലിലാണ് ഉന്നതിയിൽ നിന്ന് രണ്ട് കിലോമീറ്റർ അപ്പുറത്ത് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
അട്ടപ്പാടി 40കാരനെ കാട്ടാന ചവിട്ടിക്കൊന്നു
