വെള്ളാപ്പള്ളിക്കെതിരെ പി.ഡി.പി.പരാതി നല്‍കി

കോട്ടയം: ജാതി വിവേചനത്തിനെതിരെയും വർഗ്ഗീയ അടിച്ചമർത്തലിനെതിരെയും ശക്തമായ പ്രവർത്തനം നടത്തിയ കേരളത്തിലെ നവോദാന നായകൻ ശ്രീ നാരായണ ഗുരു പടുത്തു ഉയർത്തിയ എസ് എൻ.ഡി.പി യുടെ അമരത്ത് ഇരുന്നു വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് PDP പരാതി നല്‍കി. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എസ്‌.നൗഷാദ് ആണ് പോലീസ് ആസ്ഥാനത്ത് നേരിട്ട് പരാതി നല്‍കിയത്. മഹാകവി കുമാരാനാശൻ ഉൾപ്പെടെ നിരവധി ജനകീയ നായകൻ മാർ നേതൃത്വം നൽകിയ ഈ പ്രസ്ഥാനത്തിന്റെ അപമാനമായി വെള്ളാപ്പള്ളി മാറിയിരിക്കുന്നു… ജനാധിപത്യ മതേതര സാംസ്കാരിക കേരളം ഈ പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയന്നമെന്നും നൗഷാദ് പറഞ്ഞു .ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് നിഷാദ് നടക്കൽ സക്കീര്‍ കളത്തില്‍, മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.എന്ന്,എം.എസ്. നൗഷാദ്പി.ഡി.പി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം9947 55 4004

Leave a Reply

Your email address will not be published. Required fields are marked *