പറവൂർ ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിന്റെ ആഭിമുഖ്യത്തിൽ പറവൂർ ശ്രീധരൻ തന്ത്രി ചതുർദശതമ ശ്രാദ്ധ ദിനാചരണവും ,ജ്യോതിഷ സെമിനാറും ,ജോതിഷ പ്രതിഭകൾക്ക് ആദരവും നടന്നു. ശിവഗിരി മഠം സ്വാമിജി ശിവസ്വരൂപാനന്ദ യോഗം ഉദ്ഘാടനം ചെയ്തു .പറവൂർ ജ്യോതിഷ് അധ്യക്ഷനായി .പ്രതിഷ്ഠാ മുഹൂർത്തം എന്ന വിഷയത്തെ ആസ്പദമാക്കി ചെന്നൈ സംസ്കൃത കോളേജിലെ റിട്ടേർഡ് പ്രൊ. ടി പി രാധാകൃഷ്ണൻ നമ്പൂതിരി പ്രബന്ധം അവതരിപ്പിച്ചു .ജ്യോതിഷ പ്രതിഭകളായ ഡോ. തൃക്കുന്നപ്പുഴ ജി ഉദയകുമാർ ജ്യോത്സ്യർ, ചേർത്തല ഒളതല ഒ വി പൊന്നപ്പൻ ജോത്സ്യർ , കണ്ണൂർ സുഭാഷ് ഗുരുക്കൾ എന്നിവരെ താന്ത്രിക ഗവേഷണ വിദ്യാപീഠം ചെയർമാൻ പറവൂർ രാകേഷ് തന്ത്രി ആദരിച്ചു .പ്രസിഡന്റ് പി. പ്രേംജിത്ത് ശർമ്മ, സെക്രട്ടറി ബിനീഷ് മോഹൻ ,ട്രഷറർ മണിശാന്തി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *