പൗരത്വനിഷേധത്തിനും ബുൾഡോസർ രാജിനുമെതിരെ ഐ എൻ എൽ പ്രക്ഷോഭം

തിരു :വോട്ടർ പട്ടികപരിശോധനയുടെ മറവിൽ ആസ്സാമിലും ബീഹാറിലും ഡൽഹിയിലുമെല്ലാം ബിജെപി സർക്കാരുകൾ നടത്തുന്ന പൗരത്വ നിഷേധവും ആയിരങ്ങളെ ബുൾഡോസർ രാജിലൂടെ തെരുവിൽ തള്ളുന്ന കേന്ദ്ര സർക്കാർ അജണ്ടകളെ ചെറുത്തുതോൽപ്പിക്കാൻ രാജ്യത്തെ മുഖ്യധാരാ രാഷ്രീയ കക്ഷികൾ തയ്യാറാകണമെന്നും മുഖ്യ പ്രതിപക്ഷ കക്ഷികളുടെ മൗനം രാജ്യത്തെ ജനാധിപത്യ മതേതര സംവിധാനത്തെ തന്നെ തകർക്കുമെന്നും സംഘപരിവാർ അജണ്ടകൾക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യമാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് അഭിപ്രായപ്പെട്ടു. ഐ എൻ എൽ തിരുവനന്തപുരം ജില്ലാ കോർ കമ്മിറ്റി യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് നടന്നുവരുന്ന ഫാസിസ്റ്റ് പ്രവണതകൾ കണ്ടില്ലെന്ന് നടിക്കുകയും കേന്ദ്ര സർക്കാർ അന്വേഷണഏജൻസികളെ ഭയന്ന് മൗനം ആചരിക്കുകയും ചെയ്താൽ ജനങ്ങൾ വിശ്വാസം അർപ്പിച്ചിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ വിശ്വാസ്യതനഷ്ടപ്പെടാനും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകിടംമറിക്കാനും ഇടയാക്കുമെന്നുംഇത്തരം ജനദ്രോഹനടപടികൾക്കെതിരെ ഐ എൻ എൽ സാമാനകക്ഷികളുമായിച്ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജില്ലാ പ്രസിഡന്റ്‌ എം ബഷറുള്ള അധ്യക്ഷതവഹിച്ചു. സംസ്ഥാന ജില്ലാ നേതാക്കളായ സബീർ തൊളിക്കുഴി,ബുഹാരി മന്നാനി, സജീർ കല്ലമ്പലം, ഹിദായത്ത് ബീമാപ്പള്ളി, നസീർ തോളിക്കോട്, നജുമ്മുന്നിസ, താജുദീൻ ബീമാപ്പള്ളി, പള്ളിക്കൽ നിസാർ, വി. എസ്. സുമ, അജിത് കാച്ചാണി, സുൽഫിക്കർ നെടുമങ്ങാട്, നാസർ കുരിശ്ശടി, യു. എ. അസീസ്പോത്തൻകോട്, വെമ്പായം സിദ്ദിഖ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *