തൃശൂര്‍: തൃശൂരിൽ വീണ്ടും റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ചു. തൃശൂര്‍ അയ്യന്തോളിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സ്വകാര്യ ബസിനിടയിൽപ്പെട്ടാണ് മരിച്ചത്. ലാലൂര്‍ എൽത്തുരുത്ത് സ്വദേശി ആബേൽ ചാക്കോയാണ് മരിച്ചത്. യുവാവ് ബൈക്കിൽ ജോലിക്ക് പോകുന്നതിനിടെ റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ വെട്ടിക്കു ന്നതിനിടയിലാണ് അപകടം ഉണ്ടായത്. ബാങ്ക് ജീവനക്കാരനാണ് മരിച്ച ആബേൽ. തൃശൂർ – കുന്നംകുളം റൂട്ടിലോടുന്ന ആര്യ ബസാണ് യുവാവിനെ ഇടിച്ചത്. ബൈക്ക് വെട്ടിച്ചതോടെ ബസിടിച്ചുകയറുകയായിരുന്നു. ബസിനടിയിൽപെട്ടാണ് മരണം സംഭവിച്ചത്.
തൃശൂരിൽ ബസിനടിയിൽപെട്ട് യുവാവിന് ദാരുണാന്ത്യം
