ഉമ്മൻചാണ്ടി ചാരിറ്റബിൾ ഫോറം പ്രവർത്തനം ആരംഭിച്ചു

ചാരിറ്റബിൾ ഫോറം അംഗത്വ വിതരണവും അനുസ്മരണയോഗവും ചാരിറ്റബിൾ ഫോറം പ്രസിഡന്റ് അഡ്വക്കേറ്റ് എം.വിൻസെന്റ് എം.എൽ.എ യുടെ അധ്യക്ഷതയിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ശ്രീ ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.വെങ്ങാനൂർ കൃപാ തീരം വൃദ്ധസദനത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ഉമ്മൻ ചാണ്ടിയുടെ പ്രസ് സെക്രട്ടറി ശ്രീ. പി.റ്റി.ചാക്കോ മുഖ്യപ്രഭാഷണം നടത്തി. തദവസരത്തിൽ ശ്രീ കോളിയൂർ ദിവാകരൻ നായർ, ഉച്ചക്കട സുരേഷ്, കരിംകുളം ജയകുമാർ, വെങ്ങാനൂർ ശ്രീകുമാർ, കാഞ്ഞിരംകുളം ശിവകുമാർ, മറ്റു പ്രമുഖ നേതാക്കൾ ആശംസകൾ അർപ്പിച്ചു. ചാരിറ്റബിൾ ഫാറം അംഗം സി എസ് ലെനിൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ പുന്നക്കുളം ബിനു കൃതജ്ഞത അർപ്പിച്ചു യോഗാനന്തരം നിർധന രോഗികൾക്കുള്ള ചികിത്സാധന സഹായ വിതരണവും അംഗപരിമിതർക്കുള്ള വിവിധ ഉപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *