കോഴിക്കോട് താലൂക്ക് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട ജീവൻ രക്ഷാ പരിശീലനം നൽകി

Kerala

സന്നദ്ധ വളണ്ടിയർമാർക്ക് കോഴിക്കോട് താലൂക്ക് ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട ജീവൻ രക്ഷാ പരിശീലനം നൽകി.
പന്തീരങ്കാവ് കൊടൽ യുപി സ്കൂളിൽ വെച്ച് നടന്ന
അഗ്നി രക്ഷാ ട്രൈനിംങ്ങ് എറണാകുളം വിജിലൻസ് ഡി വൈ എസ് പി ഷിബു ഉദ്ഘാടനം ചെയ്തു.

മീഞ്ചന്ത ഫയർഫോഴ്സ് എസ് ടി ഒ പ്രമോദ് കുമാർ ഫയർ & റസ്ക്യു പരിശീലനത്തിന് നേതൃത്വം നൽകി. ദുരന്തമുഖത്തെ രക്ഷാപ്രവർത്തനവും അപകട ദുരന്തങ്ങളെ നേരിടേണ്ട രീതിയും പരിശീലിപ്പിച്ചു. ദുരന്ത മുഖത്തെ ട്രാഫിക് നിയന്ത്രണത്തെ കുറിച്ച് എ.എം വി.ഐ ടി പ്രജീഷും ശൈജനും ക്ലാസെടുത്തു.
ടി.ഡി.ആർ.എഫ് ചീഫ് കോഡിനേറ്റർ ഉമറലി ശിഹാബ് മുഖ്യ പ്രഭാഷണം നടത്തി. മഠത്തിൽ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ മാരായ ഷാജി പനങ്ങാവിൽ , ബിന്ധു ഗംഗാദരൻ , സംസാരിച്ചു.
പരിശീലനത്തിന് സി മിർഷാദ്, സലിം ചിറക്കൽ , അഷ്ഫ് പയ്യാനക്കൽ, എം നാസർ, ഷാനു അരീക്കാട്, ഇഹ്സാൻ നല്ലളം , നൗഷാദ് , മഹേഷ് കുമാർ , റഷീദ് വെള്ളായിക്കോട്, റിയാദ്, റിയാസ് , നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *