കുതിച്ചുയരുകയാണ് സ്വർണ വില. ഇന്ന് 46,400 രൂപയാണ് വില. വിലയിലെ ഈ കുതിപ്പ് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ്. പവന് 200 രൂപയുടെ വർധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്.
സ്വർണ വില 46,400 രൂപയിലേക്ക് കുതിച്ചു. ഗ്രാമിന് 25 രൂപ വർധിച്ച് 5,800 രൂപയിലാണ് സ്വർണ വില. വെള്ളിയുടെ വില ഗ്രാമിന് ഇന്ന് 81 രൂപയാണ്. അതേസമയം ഡിസംബർ 4 ന് 47,080 എന്ന റെക്കോർഡ് വിലയിലേക്കെത്തിയ സ്വർണവില പിന്നീട് കൂടുകയും കുറയുമായിരുന്നു.
ആഗോള വിപണിയിൽ സാമ്പത്തിക സാഹചര്യം മാറുന്നതിന് അനുസരിച്ചും ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമായി തുടരുന്നതും ആഭ്യന്തര വിപണിയിൽ സ്വർണ വില ഉയർത്തുകയാണ്.