ഡല്‍ഹി: ഉത്തരേന്ത്യയില്‍ കൊടുംതണുപ്പ് പിടിമുറുക്കുന്നു. ദേശീയ തലസ്ഥാനത്ത് കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ച സമതലങ്ങളില്‍ നേരിയ മഴയ്ക്കും ജമ്മു കശ്മീരില്‍ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
വെള്ളിയാഴ്ച പഞ്ചാബില്‍ 50 മീറ്റര്‍ വരെയും ഡല്‍ഹിയില്‍ 400 മീറ്റര്‍ വരെയും ദൂരക്കാഴ്ച കുറഞ്ഞു. അതേസമയം, ഉത്തര്‍പ്രദേശിന്റെ മിക്ക ഭാഗങ്ങളിലും 500 മീറ്റര്‍ ദൃശ്യപരത ലഭിച്ചു. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും കുറഞ്ഞ താപനില 4 മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. മഴ മൂലം ഇത് ഇനിയും കുറയാന്‍ സാധ്യതയുണ്ട്.
മലയോര സംസ്ഥാനങ്ങളായ ജമ്മു കാശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡല്‍ഹി, വടക്കുപടിഞ്ഞാറന്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പഞ്ചാബിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ ഇന്ത്യയില്‍ കുറഞ്ഞ താപനിലയില്‍ ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ല.
താപനില കുറയുന്നു: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; തമിഴ്‌നാട്, കേരളം,എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത
