ഇടത് സഹയാത്രികരുടെ ശാക്തീകരണം: സേവ് ആർ.എസ്.പി സംസ്ഥാന കൺവെൻഷൻ 23 ന്

തിരുവനന്തപുരം: “സേവ് ആർ.എസ്.പി “സമാന ചിന്താഗതിക്കാരായ ഇടത് സഹയാത്രികരുടെ കൺവെൻഷൻ 23 ന് വെള്ളിയാഴ്ച പകൽ 2 ന്, യൂണിവേഴ്സിറ്റി സ്റ്റുഡൻ്റസ് ഹാളിൽ നടക്കും.സംസ്ഥാനത്തെ പ്രമുഖ ഇടത് നേതാക്കൾ പങ്കെടുക്കും. കൺവെൻഷന് ശേഷം “ഇടത് ശാക്തീകരണത്തിൻ്റെ പ്രസക്തി ” യെ സംബന്ധിച്ച് പ്രമേയം ആർ.എസ്.പി ദേശിയ സമിതി അംഗം ഇല്ലിക്കൽ അഗസ്റ്റിൻ അവതരിപ്പിക്കും. തുടർന്ന് പ്രമേയ ചർച്ചകൾക്ക് ശേഷം ജില്ലാ കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുക്കും.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അഞ്ഞൂറോളം പ്രതിനിധികൾ കൺവെൻഷനിൽ പങ്കെടുക്കും

Leave a Reply

Your email address will not be published. Required fields are marked *