കൊച്ചി: എറണാകുളം ജില്ലയിലെ പോണേക്കരയിൽ അച്ഛനെയും ആറുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി. പാണാവള്ളി സ്വദേശിയായ പവിശങ്കറും മകൾ വാസുകിയും ആണ് മരണപ്പെട്ടത്. കുടുംബപരമായ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിൽ എന്നാണ് പ്രാഥമിക നിഗമനം.അതേസമയം സംഭവസമയത്ത് കുട്ടിയുടെ അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. അന്വേഷണത്തിൽ, മകൾക്ക് വിഷം നൽകിയതിന് ശേഷം പവിശങ്കർ തൂങ്ങി ജീവനൊടുക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അച്ഛനും ആറുവയസ്സുകാരി മകളും മരിച്ച നിലയിൽ
