ന്യൂസിലൻഡിനെതിരെ ഏകദിനത്തിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് തൂക്കി വിരാട് കോഹ്‌ലി. രണ്ടാം ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ 93 റൺസ് നേടിയതോടെ കോഹ്‌ലി സച്ചിന്റെ ദീർഘകാല റെക്കോർഡിനൊപ്പം എത്തി. കളിച്ച ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടി മാസ്റ്റർ ബ്ലാസ്റ്ററിനെ മറികടന്നു.
