കൊല്ലം: ശബരിമല സ്വര്‍ണകൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി.രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്.റിമാന്‍ഡിലായിട്ട് 90 ദിവസം കഴിഞ്ഞെന്നും സ്വാഭാവിക നീതി അനുവദിക്കണമെന്നും ഉണ്ണി കൃഷ്ണൻ പോറ്റി പറഞ്ഞു. എന്നാല്‍ കേസില്‍ തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്നായിരുന്നു എസ്‌ഐടിയുടെ വാദം.കേസില്‍ ആദ്യം അറസ്റ്റിലായ ആളാണെന്നും, 90 ദിവസമായി ജയിലില്‍ കഴിയുന്നു എന്നുമാണ് പോറ്റിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.കേസില്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ ജാമ്യം എന്നത് സ്വാഭാവിക നീതിയാണെന്നും പോറ്റിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
സ്വര്‍ണകൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി
