റാസല്‍ഖൈമ(യു എ ഇ ): തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി റിച്ചു സുലൈമാന്‍ – റോഷ് റിച്ചു ദമ്പതികളുടെ മകള്‍ റൈസ റിച്ചു (11) റാസല്‍ഖൈമയില്‍ നിര്യാതയായി.തിങ്കളാഴ്ച്ച വൈകുന്നേരം റാക് സഖര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ദിവാന്‍ ജുമാ മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്കാര ശേഷം റാസല്‍ഖൈമ ഫുലയ്യ ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കി. സഹോദരങ്ങള്‍: റിഹം റിച്ചു, റാഅ്ദ് റിച്ചു.റൈസയുടെ നിര്യാണത്തില്‍ റാക് സ്കോളേഴ്സ് സ്കൂള്‍ മാനേജ്മെന്‍റും അധ്യാപകരും വിദ്യാര്‍ഥികളും അനുശോചിച്ചു.
മലയാളി ബാലിക റാസല്‍ഖൈമയില്‍ നിര്യാതയായി
