തലയോലപ്പറമ്പ് : തൻ്റെ ജന്മദിനം കൃത്യമായി എവിടെയും രേഖപ്പെടുത്തി വെച്ചിട്ടില്ല എന്ന് പറഞ്ഞ വിശ്വസാഹിത്യകാരൻ വൈക്കം മുഹമദ് ബഷീറിൻ്റെ 118 മത് ജന്മദിനാഘോഷം 21 ന് ജന്മനാടായ തലയോലപ്പറമ്പിൽ ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. തൻ്റെ അയൽക്കാരനും സഹപാഠിയുമായ തളിയാക്കൽ മാത്തൻ കുഞ്ഞ് ജനിച്ചതിൻ്റെ ഒരു ദിവസം മുമ്പോ പിമ്പോ ആണ് താൻ ജനിച്ചത് എന്നും മകരം 8 ചൊവ്വയാണ് എന്ന് ഉമ്മ പറഞ്ഞിട്ടുള്ളതായി ബഷീർ എഴുതിയിട്ടുണ്ട്. മാത്തൻ കുഞ്ഞിൻ്റെ ജനന തീയതിയുമായി ബന്ധപ്പെട്ടാണ് ബഷീറിൻ്റെ ജനന തീയ്യതി 1908 ജനുവരി 21 ആണ് എന്ന് പിന്നീട് സ്ഥികരിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ 25 വർഷമായി ബഷീറിൻ്റെ ജന്മദിനാഘോഷം ജന്മനാട്ടിൽ ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ജനുവരി 21 ന് നടത്തിവരാറുണ്ട്.രാവിലെ 9.30 ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിനുള്ളിൽ വെച്ച് ബഷീർ സ്മാരക സമിതി ജനറൽ സെക്രട്ടറി പി.ജി. ഷാജിമോൻ്റെ അദ്ധ്യക്ഷതയിൽ സാംസ്കരിക പ്രവർത്തകനും ബഷീർ സ്മാരക സമിതി വൈസ് ചെയർമാനുമായ എം.ഡി. ബാബുരാജ് ജന്മദിനാഘോഷ പരിപാടി ഉത്ഘാടനം ചെയ്യും. എം ടി വി ഫൗണ്ടേഷൻ സെക്രട്ടറി ആര്യ . കെ. കരുണാകരൻ, സമിതി ജോയിൻ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ കോഴിപ്പള്ളി , ബഷീർ കഥപാത്രങ്ങളായ സെയ്തു മുഹമ്മദ്, ഖദീജ, ഫെഡറൽ ബാങ്ക് ബ്രാഞ്ച് ഹെഡ് സംഗീത സിന്ധ്യ ലയൺ , മാനേജർ എം. എസ്. ഇന്ദു, സമിതി ഭാരവാഹികളായ മോഹൻ ഡി ബാബു, സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ, മനോജ് ഡി വൈക്കം, ഡോ. യു. ഷംല, പ്രൊഫ. കെ.എസ്. ഇന്ദു, അബ്ദുൾ ആപ്പാഞ്ചിറ , ഡോ. എസ്. പ്രീതൻ, ഡി. കുമാരി കരുണാകരൻ, ആർട്ടിസ്റ്റ് ശ്രീജേഷ് ഗോപൽ എന്നിവർ പ്രസംഗിക്കും.
വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതിയുടെ നേതൃത്വത്തിൽ ബഷീർ ജന്മദിനാഘോഷം 21 ന് തലയോലപ്പറമ്പിൽ
