തിരുവനന്തപുരം: കേരളം ഇന്ന് കൈവരിച്ചിട്ടുള്ള എല്ലാ വികസനങ്ങൾക്കും അടിസ്ഥാനം പ്രവാസികളാണെന്നു വി. ജോയ് എം.എൽ.എ. അഭിപ്രായപ്പെട്ടു.ഇരുപത്തി നാലാമത് പ്രവാസി ഭാരതീയ ദിനാഘോഷ (കേരള) ത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള സർക്കാർ പ്രവാസി സമൂഹത്തിന്റെ പ്രത്യേകിച്ച് മടങ്ങിവന്ന പ്രവാസികളുടെ കാര്യങ്ങളിൽ താല്പര്യപൂർവ്വം പദ്ധതികൾ നടപ്പിലാക്കുന്നതിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ജോയ് തുടർന്നു പറഞ്ഞു.ഇ.കെ. നായനാർ സ്മാരക പ്രവാസി ഭാരതീയ പുരസ്ക്കാരം സി.പി.ഐ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ.ഇ.ഇസ്മയിൽ സ്വീകരിച്ചു. പ്രശസ്തി പത്രം മുൻ പ്രവാസികാര്യ മന്ത്രിഎം.എം ഹസൻ നൽകി. തുടർന്നു അമേരിക്ക, കാനഡ,ലണ്ടൻ, വിവിധ ഗൾഫ് രാഷ്ട്രങ്ങളിൽ എത്തിയവരുൾപ്പെടെ 29 പേർക്ക് വി. ജോയ് എം.എൽ.എ അവാർഡുകളും എം.എം ഹസൻ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ.പി.ജയചന്ദ്രൻ എന്നിവർ കീർത്തി പത്രവും സമർപ്പിച്ചു.അമേരിക്കയിൽ നിന്നു എത്തിയ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ജോൺസൺ സാമുവേൽ, വിനു ദേവസ്യാ, നോഹ ജോർജ്, പോൾ കറുകപ്പള്ളി, കാനഡയിലെ ടോമി കൊക്കത്ത്, സൗദിയിലെ ശ്രീകാന്ത് എസ്. പോറ്റി, അബ്ദുല്ല ഹംസ ദാലിയ ഗ്രൂപ്പ്,കുവൈത്ത്അഷ്റഫ് അബ്ദുൽ അസീസ് സിക്സോ ഗ്രൂപ്പ്, ഖത്തർ,ഡോ.. എ. മാർത്താണ്ഡപിള്ള, ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാർ, അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി. അബ്ദുൽ നാസർ, കാനറാ ബാങ്ക് ജനറൽ മാനേജർ എസ്. സുനിൽ കുമാർ, ഡോ.സി. കാർത്തികേയൻ,ഡോ.എം.ആർ. തമ്പാൻ, ചലച്ചിത്ര താരം സീമാ ജി.നായർ, നോവലിസ്റ്റ് വത്സൻനെല്ലിക്കോട്, ഡോ. ഷാഹുൽ ഹമീദ് കണ്ണൂർ, ഗായിക ശ്രീലക്ഷ്മി, മാധ്യമ പ്രവർത്തകൻ ദൗലത്ത് എം. ഷാ, ചരിത്ര ഗവേഷകൻഗോപൻ ശാസ്തമംഗലം, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്ക്, മൗലവി ഉവൈസ് അമാനി നദ് വി, മേക്കപ്പ് ആർട്ടിസ്റ്റ് അനുമല്ലീഗമഞ്ചേരി, ടെലി ഫിലിം താരം അൻവർ മൊയ്തീൻ, ദൂരദർശൻ കൃഷി വിഭാഗം പ്രൊഡ്യൂസർ ശശി കാരയ്ക്കാ മണ്ഡപംഎന്നിവർ വിവിധ വിഭാഗങ്ങളിലുള്ള അവാർഡുകൾ സ്വീകരിച്ചു. എൻ.ആർ.ഐ. ദേശീയ ചെയർമാൻ പ്രവാസി ബന്ധൂ ഡോ.എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ: വി.കെ. പ്രശാന്ത് എം.എൽ എ മുഖ്യപ്രഭാക്ഷണം നടത്തി.തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശനി,വൈസ് പ്രസിഡന്റ് ബി.പി.മുരളി എന്നിവർക്ക് അനുമോദന പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചു.ഫൊക്കാന മുൻ പ്രസിഡന്റ് മാധവൻ നായർ, കലാപ്രേമി ബഷീർ ബാബു, കടയ്ക്കൽ രമേഷ്, ഷാജി എ.ആർ., ശശി ആർ നായർ,ഡോ. ഗ്ലോബൽ ബഷീർ, എന്നിവർ പ്രസംഗിച്ചു. ശ്രീലക്ഷ്മിയുടെ വയലിൻ സോളോയും ഉണ്ടായിരുന്നു.
വികസിത കേരളത്തിന് അടിസ്ഥാനം പ്രവാസികൾ; അഡ്വ.വി. ജോയ് എം.എൽ.എ
