തൃശ്ശൂർ ജില്ലാ സൗഹൃദ വേദി ക്രിസ്മസ്–പുതുവത്സരാഘോഷം സംഘടിപ്പിച്ചു

ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദ വേദിയുടെ ക്രിസ്മസ്–പുതുവത്സരാഘോഷം വിവിധ കലാപരിപാടികളോടെ ഖത്തറിലെ ഐ സി സി അശോകാ ഹാളിൽ വിപുലമായി സംഘടിപ്പിച്ചു.സൗഹൃദ വേദിയിലെ കലാകാരന്മാരും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് അവിസ്മരണീയമാക്കിയ ഈ കലാസന്ധ്യയ്ക്ക് നാനൂറിലധികം കലാസ്നേഹികളും വേദി പ്രവർത്തകരും സാക്ഷ്യം വഹിച്ചു.ഔദ്യോഗിക യോഗത്തിൽ ജനറൽ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് ക്രിസ്മസ്–പുതുവത്സരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ തോമസ്, കുടുംബസുരക്ഷാ കമ്മിറ്റി ചെയർമാൻ റാഫി കണ്ണോത്ത്, കാരുണ്യം കമ്മിറ്റി ചെയർമാൻ കുഞ്ഞുമൊയ്‌ദു, ജനറൽ കോ-ഓർഡിനേറ്റർ മുഹമ്മദ് മുസ്തഫ, ടാക് ഖത്തർ എം.ഡി പി. മൊഹസിൻ, വനിതാ കൂട്ടായ്മ ചെയർപേഴ്സൺ രേഖ പ്രമോദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സെക്രട്ടറി റാഫി അൽഖോർ നിയന്ത്രിച്ച ഔദ്യോഗിക യോഗ നടപടികൾക്ക് കൾച്ചറൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ റസ്സാഖ് നന്ദി രേഖപ്പെടുത്തി. തുടർന്ന് നയനമനോഹരവും ശ്രവണസുന്ദരവുമായ കലാവിരുന്നിനുശേഷം സൗഹൃദഭക്ഷണത്തോടെ പരിപാടിക്ക് സമാപനം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *