കളിച്ചും ചിരിച്ചും വൈകല്യം മറന്ന് ആരവം

Kerala

തിരുവാർപ്പ് : ആടിയും പാടിയും നൃത്തം ചെയ്തും വൈകല്യങ്ങളെ തോൽപിച്ച് തിരുവാർപ്പിൽ ആരവം അരങ്ങേറി. കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി. സാലസ് ചർച്ച് ഹാളിൽ ആരവം എന്ന പേരിൽ നടന്ന ഭിന്നശേഷി കലാമേള ഗ്രാമത്തിന് ഉത്സവമായി.ഗ്രാമത്തിലെ 50 ഓളം വരുന്ന ഭിന്നശേഷി കുട്ടികൾ മേളയിൽ പങ്കെടുത്തു.
തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായാണ് ആരവം കലാമേള നടന്നത്.
ഗ്രാമപഞ്ചായത്തിൻ്റെ പദ്ധതികളിൽ അവാച്യമായ സംതൃപ്തി നൽകിയ നിമിഷങ്ങളാണ്
ആരവം 2023 സമ്മാനിച്ചതെന്നും കുട്ടികളുടെ കലാ പ്രകടനങ്ങൾ അവിസ്മരണീയ മുഹൂർത്തങ്ങളാണ് സമ്മാനിച്ചതെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അജയൻ . കെ. മേനോൻ പറഞ്ഞു.
ഭിന്നശേഷി അനുഭവിക്കുന്ന നിഷ്കളങ്ക ബാല്യങ്ങളായ തങ്ങളുടെ മക്കൾക്ക് വേദി ലഭിച്ചതിലുള്ള സന്തോഷം രക്ഷകർത്താക്കളും പങ്കു വെച്ചു. .
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു കലാമേള ഉത്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് രശ്മി പ്രസാദ് , ബ്ലോക്ക് പഞ്ചായത്തംഗം , എ എം ബിന്നു ,ഗ്രാമ പഞ്ചായത്ത് വികസന കാര്യ സമിതി അദ്ധ്യക്ഷൻ സി ടി രാജേഷ് , സി ഡി എസ്സ് ചെയർപേഴ്സൺ രജനി മോഹൻദാസ് എന്നിവർ സംസാരിച്ചു . ഭിന്ന ശേഷി മേഖലയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന കോട്ടയം മദർ റിസർച്ച് ഇൻസ്റ്റിസ്റ്റൂട്ട് ഡയറക്ടർ അഡ്വ .ഫെബി ലിയോ മാത്യുവിനെയും അംഗൻവാടി ജീവനക്കാരേയും ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് ആദരിച്ചു .
ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ ഷീനാ മോൾ പിഎസ്സ് സ്വാഗതവും ഐസിഡിഎസ്സ് സൂപ്പർവൈസർ റഹിയാനത്തു് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *