കാഞ്ഞങ്ങാട് സൗത്ത് ജി. വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിൻ്റെയും മറ്റു ക്ലബുകളുടെയും നേതൃത്വത്തിൽ ഗ്രോബാഗിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.ഒന്നാം വർഷ വി എച്ച് എസ് ഇ പഠിക്കുന്ന മുപ്പത്തി നാല് വിദ്യാർത്ഥികൾ മുപ്പത്തിനാല് ഗ്രോ ബാഗിൽ വിവിധയിനം പച്ചക്കറി തൈകൾ നട്ടു.സ്കൂൾ പ്രിൻസിപ്പൾ പി എസ് അരുൺ, എൻ എസ് എസ് ക്ലസ്റ്റർ കോ – കോർഡിനേറ്റർ സമീർ സിദ്ധിഖി, പ്രോഗ്രാം ഓഫീസർ ആർ മഞ്ജു, അധ്യാപകരായ സിന്ധു പി രാമൻ, എസ്. സനിത, സി. എം പ്രജീഷ്, അർച്ചന വോളന്റിയർ ലീഡർമാരായ പി കെ ആര്യ, കെ. അക്ഷയ് തുടങ്ങിയവർ നേതൃത്വം നൽകി.
ഒരു കുട്ടിക്ക് ഒരു ഗ്രോ ബാഗ്
