പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ പരിസ്ഥിതി പഠന ശാസ്ത്ര ശാഖയിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിയായിരുന്നു മാധവ് ഗാഡ്ഗിൽ. പാരിസ്ഥിതിക വിഷയങ്ങളിൽ അദ്ദേഹം ഉയർത്തിപ്പിടിച്ച നിലപാടുകൾ ഇവിടത്തെ പരിസ്ഥിതിവാദത്തിലും പരിസ്ഥിതി പ്രസ്ഥാനങ്ങളിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
മാധവ് ഗാഡ്ഗിലിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
