‘എൻ.എച്ച് 66 ൻ്റെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ നടന്നവരുന്ന പെരുമ്പടന്ന ജനകിയ വികസന സംരക്ഷണ സമിതിയുടെ പരാതി നേരിൽ കാണാൻ കളക്ടർ ജി. പ്രിയങ്ക എത്തി. പറവൂരിൻ്റെ ഹൃദയഭാഗത്ത് സ്ഥാപിക്കേണ്ട എക്സ് സിറ്റും എൻട്രിയും പറവൂർ പുഴക്കരിക്കിലെ യുടേണും സ്ഥാപിക്കാതെ നടക്കുന്ന നിർമ്മാണം തടഞ്ഞിട്ടാണ് കളക്ടറെ സമരസമിതി ബോധ്യപ്പെടുത്തിയത് ഇൻഡ്യൻ റോഡ് കോൺഗ്രസ്സ് ഗൈഡ് ലൈൻ പ്രകാരം സ്ഥാപിക്കേണ്ടവ പരിഗണിച്ച് മാത്രമേ നിർമ്മാണം സാധ്യമാക്കൂ എന്ന ഉറച്ച നിലപാടിൽ പരിഗണന നൽകി 2 ദിവസത്തിനുള്ളിൽ ടെക്നിക്കൽ മീറ്റിംഗ് ഒരുക്കാമെന്നു അത് വരെ പ്രദേശത്ത് നിർമ്മാണം നടത്തരുതെന്നും കളക്ടർ ഉത്തരവിട്ടു.പറവൂരിൻ്റെ മുഖ്യകവാടം പെരുമ്പടന്നയിൽ സ്ഥാപിക്കാനും അടഞ്ഞ് പോകുന്ന ചക്കരകടവ് റോഡും ഇൻഫൻ്റ് ജിസസ് റോഡുകളിൽ ചെറു അടിപാത നേടാനാണ് സമരസമിതി കഴിഞ്ഞ 350 ദിനങ്ങളായി സമരം നടത്തിവരുന്നത് , ഇന്നലെ സന്ദർശിച്ച കളക്ടർ ജി പ്രിയങ്കാ , പ്രെജക്റ്റ് ഡയറക്ടർ പ്രതിപ്, നഗരസഭ ചെയർമാൻ രമേശ് സി. കുറുപ്പ് എന്നിവർക്ക് ഭാരവാഹികൾ നന്ദി അർപ്പിച്ചു പറവൂർ പ്രദേശത്ത് 27 കിലോമീറ്ററിൽ 1 മീറ്റർ ഉയരം കുറച്ച് വെള്ളപൊക്ക ലെവലിനേക്കാൾ റോഡ് താഴ്ത്തി നിർമ്മാണം നടത്തി കോടികൾ ‘അടിച്ച് മാറ്റിയ കോൺടാക്ടർ കമ്പിനി പ്രതിനിധിയെ സമരസമിതി ചർച്ചയിൽ നിന്ന് ഒഴിവാക്കിയാണ് തീരുമാനങ്ങൾ എടുത്തത്

Leave a Reply

Your email address will not be published. Required fields are marked *