കാഞ്ഞങ്ങാട്: ജി.വി.എച്ച് എസ് എസ് കാഞ്ഞങ്ങാട് സൗത്തിലെ എൻഎസ് എസ് ക്യാമ്പ് “അരികെ” സമാപിച്ചു. “അരികിലുണ്ട് ആശ്വാസമായി” എന്ന പേര് അന്വർത്ഥമാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി ക്യാമ്പ് ഏഴു ദിവസം നീണ്ടുനിന്നു. സഹജം സുന്ദരം, സേഫ്റ്റി സ്പാർക്ക്, വർജ്ജ്യം മഹാസഭ, സുകൃതം,സാകൂതം പ്രാണവേഗം, സായന്തനം തുടങ്ങിയ പ്രോജക്ടുകൾക്ക് പുറമെ യൂണിറ്റിൻ്റെ തനത് പ്രവർത്തനങ്ങൾ ആയ പുതിയെ മാച്ചി (മാച്ചി നിർമാണം), ശുചിമ (ലോഷൻ നിർമാണം), വെളിച്ചം (എൽ ഇ ഡി ബൾബ് നിർമ്മാണം), ബലൂൺ ആർട്ട്, മുളകുപാടം, ഒരു കുട്ടിക്ക് ഒരു ഗ്രോ ബാഗ്, വിഷരഹിത കറിവേപ്പില, കടൽ തീരം പ്ലാസ്റ്റിക് മുക്തമാക്കൽ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടന്നു. കാഞ്ഞങ്ങാട് എം.എൽ.എ ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ നഗരസഭാ ചെയർമാൻ .വി.വി രമേശൻ,കൗൺസിലർമാരായ പുഞ്ചാവി മൊയ്തു,എൻ. ഉണ്ണികൃഷ്ണൻ , ഫൗസിയ ഷെറീഫ്, കെ.ഗീത, പുഞ്ചാവി സ്കൂൾ പി.ടി.എ പ്രസിഡന്റ് യു.ശശി, എൻ.എസ്.എസ്. സ്റ്റേറ്റ് പ്രോഗ്രാം കോർഡിനേറ്റർ ഡോ പി രഞ്ജിത്, ജില്ല കോർഡിനേറ്റർ ജിഷ മാത്യു , ക്ലസ്റ്റർ കോ-ഓർഡിനേർ രാജേഷ് സ്കറിയ, മുൻ കോട്ടയം ജില്ല കളക്ടർ ജയശ്രീ കെ.എസ്, സൗത്ത് സ്കൂൾ ഹെഡ്മാസ്റ്റർ എം എ അബ്ദുൽ ബഷീർ , സീനിയർ അസിസ്റ്റൻ്റ് സി ശാരദ, ജയരാജൻ മാഷ്, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, കാഞ്ഞങ്ങാട് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, കെ എം.ലതീഷ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ സന്തോഷ് നായർ, ഒ.വി. രമേഷ്, ഡ്രഗ് ഇൻസ്പെക്ടർ ബിജീൻ രാജ്, പാലിയേറ്റീവ് കെയർ അജയകുമാർ, സൈക്കോളജിസ്റ്റ് ഷെറിൻ ജോസ്, മാസ്റ്റർ റൈഹാൻ സമീർ തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പ് മാഗസിൻ ” അരികെ” പുഞ്ചാവി സ്കൂൾ എച്ച് എം. കെ എൻ സുരേഷ് പ്രകാശനം ചെയ്തു.സമാപന സമ്മേളനത്തിൽ പ്രിൻസിപ്പൽ പി.എസ് അരുൺ, എച്ച് എം കെ എൻ സുരേഷ്, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ സമീർ സിദ്ദിഖി, പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു, എസ് സനിത, സി എം പ്രജീഷ് , കെ അർച്ചന, സുബിതാശ്വതി, സിന്ധു പി രാമൻ, പി പി ശ്യാമിത, പി റ്റി അശ്വതി ഭരതൻ, പി ആരതി, വോളന്റിയർ ലീഡർമാരായ കെ.അക്ഷയ്, എം.കെ. ആര്യ തുടങ്ങിയവർ പങ്കെടുത്തു.
‘അരികെ’ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് സമാപിച്ചു
