ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ചികിത്സ പിഴവ് ആരോപണവുമായി യുവാവ് രംഗത്ത്.പുന്നപ്ര സ്വദേശി അനന്തു അശോകനാണ് പരാതിക്കാരൻ.വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിൻ്റെ കാലിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്.ജൂലൈ 17നാണ് അനന്തുവിന് അപകടം ഉണ്ടായത്. പിന്നാലെ ആശുപത്രിയിൽ പ്രവേശിക്കുകയും ശസ്ത്രക്രിയ്ക്ക് ശേഷം 19ന് ഡിസ്ചാർജ് ആവുകയും ചെയ്തിരുന്നു.എന്നാൽ വലതു കാലിലെ വേദന മാറാതായതോടെ സ്വകാര്യ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് ഏകദേശം ഒന്നരയിഞ്ച് നീളമുള്ള ഫൈബർ ചില്ല് കണ്ടെത്തിയത്.
കാലിൽ തറച്ച ചില്ല് നീക്കാതെ മുറിവ് തുന്നിക്കെട്ടി; വണ്ടാനം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സ പിഴവ് ആരോപണവുമായി യുവാവ് രംഗത്ത്
