ദേശീയമലയാളവേദി ക്രിസ്മസ്-ന്യൂഇയർ ആഘോഷം

തിരുവനന്തപുരം : ദേശീയമലയാളവേദിയും, ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ് – ന്യൂഇയർ ആഘോഷവും, കുടുംബസംഗമവും മുൻ എം.പി. പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേശീയ മലയാള വേദി ദേശീയ പ്രസിഡന്റ് അഡ്വ. ഫസീഹാ റഹീം അധ്യക്ഷത വഹിച്ചു. ലൂഥറൻ സഭ മേജർ ആർച്ച് ബിഷപ്പ് ഫാ. ഡോ. റോബിൻസൺ ഡേവിഡ് ലൂഥർ, ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതിതിരുനാൾ, സൈക്കോളജിക്കൽ കൗൺസിലർ എ. പി. അഹമ്മദ് മൗലവി എന്നിവർ ക്രിസ്മസ് – ന്യൂഇയർ മതസൗഹാർദ്ദ സന്ദേശം നൽകി. ആർ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയും കെ.ഡി.ഒ. & ദേശീയമലയാളവേദി ചെയർമാനുമായ നൗഷാദ് തോട്ടിൻകര മുഖ്യപ്രഭാഷണം നടത്തി. വനിതാ വിഭാഗം കൺവീനർ യാസ്മിൻ എസ്. സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി അഡ്വ. ലേഖ നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ ഡോ. നിസാമുദ്ദീൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻ ബി., ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. ഗീതാ ഷാനവാസ്, ചീഫ് കോർഡിനേറ്റർ എം.എച്ച്. സുലൈമാൻ, ചലച്ചിത്ര- സീരിയൽ താരം റാണി അച്ചു, സംഗീതസംവിധായകൻ അനിൽ ബാലകൃഷ്ണൻ, വർക്കിംഗ് പ്രസിഡണ്ട് സോണി ജോൺ, ട്രഷറർ എം. എസ്. ഗാലിഫ്, ഓർഗനൈസിംഗ് സെക്രട്ടറി ആറ്റിങ്ങൽ സുരേഷ്, വനിതാവിഭാഗം പ്രസിഡന്റ് ശോഭാ കുമാർ, ബാലവിഭാഗം പ്രസിഡന്റ് ശ്രീജ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രമുഖ ഗായകരുടെ നേതൃത്വത്തിലുള്ള ഗാനമേളയും, നൃത്ത പരിപാടിയും, വിവിധ കലാ മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *