ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനം സ്റ്റേ ചെയ്ത് സുപ്രീം കോടതി. വിഷയം പഠിക്കാന്‍ ഉന്നതാധികാര വിദഗ്ദ്ധ സമിതി രൂപീകരിചെക്കും. ആരവല്ലിയുടെ ഭാഗമായി കണക്കാക്കാന്‍ കുന്നുകള്‍ക്ക് 100 മീറ്റര്‍ ഉയരം വേണമെന്ന മുന്‍ ചീഫ്ജസ്റ്റിസ് ആര്‍.എസ്.ഗവായിയുടെ ബെഞ്ചിന്റെ നിര്‍വചനമാണ് സ്റ്റേ ചെയ്തത്. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി ഉണ്ടായത്. യുവാക്കള്‍ക്കിടയില്‍ അടക്കം ഉയര്‍ന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് പുനപരിശോധന. ഖനന മേഖല സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിട്ടുണ്ട്.
ആരവല്ലി കുന്നുകളുടെ പുതിയ നിര്‍വചനം സ്റ്റേ ചെയ്ത് സുപ്രീംകോടതി
