നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ അറസ്റ്റിൽ

മലപ്പുറം : നിലമ്പൂർ വനത്തിൽ സ്വർണ ഖനനത്തിന് ശ്രമിച്ച 7 പേർ അറസ്റ്റിൽ.മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്.വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നാണ് ഏഴു പേരെയും പിടികൂടിയത്.മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് വൻതോതിൽ സ്വർണം അരിച്ചെടുത്തിരുന്നത്. ചാലിയാര്‍ പുഴയുടെ മമ്പാട് കടവിലാണ് ഇത് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *