തിരുവനന്തപുരം:കലയും സൃഷ്ടിപ്രതിഭയും ഒരേ വേദിയിൽ സംഗമിക്കുന്ന അന്താരാഷ്ട്ര ചിത്ര-കലാപ്രദർശനം കോവളം ഗോകുലം ഗ്രാൻഡ് ടർട്ടിൽ ബീച്ച് ഹോട്ടലിൽ ഡിസംബർ 26 മുതൽ 30 വരെ നടക്കുന്നു. സമകാലിക ചിത്രകല, ശിൽപ്പകല, ഫോട്ടോഗ്രഫി എന്നിവ ഒരുമിച്ച് അനുഭവിക്കാൻ സാധിക്കുന്ന ഈ കലാമേള കലാപ്രേമികൾക്ക് അപൂർവ ദൃശ്യാനുഭവമാണ് സമ്മാനിക്കുന്നത്. കോവളം എം.എൽ.എ. ശ്രീ. എം. വിൻസന്റ് പ്രദർശനം ഉദ്ഘാടനം ചെയ്തു. കവടിയാർ കൊട്ടാരം ശ്രീ. ആദിത്യ വർമ്മ നിലവിളക്ക് തിരി തെളിച്ചു. മുഖ്യാതിഥിയായി ശ്രീ. സൂര്യകൃഷ്ണമൂർത്തി പങ്കെടുത്തു. സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ചലച്ചിത്ര സംവിധായകൻ ടി. എസ്. സുരേഷ് ബാബു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രേം നസീർ സുഹൃത് സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ സ്വാഗത പ്രസംഗം നടത്തി. ഗോകുലം ഗ്രാൻഡ് ഹോട്ടൽ ജനറൽ മാനേജർ ദിനു ഗീത,ഡോ. വാഴമുട്ടം ചന്ദ്രബാബു,രഹന സലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.ഇന്ത്യയിലെയും വിദേശത്തെയും കലാകാരന്മാരുടെ വൈവിധ്യമാർന്ന സൃഷ്ടികൾ ഒരുമിച്ച് കാണാൻ സാധിക്കുന്ന ഈ പ്രദർശനം കലാസ്വാദകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ ആകർഷണകേന്ദ്രമാകുമെന്ന് സംഘാടകർ അറിയിച്ചു. തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത് മൂന്നുപീടിക സ്വദേശിനിയായ കലാകാരിയും ക്യൂറേറ്ററുമായ രഹന ക്യൂറേറ്റ് ചെയ്യുന്ന ഈ അന്താരാഷ്ട്ര കലാപ്രദർശനം വേദിയാകുകയാണ്.പ്രദർശനം രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പൊതുജനങ്ങൾക്ക് കാണാനും, ചിത്രങ്ങൾ വാങ്ങാനും അവസരം ഒരുക്കിയിട്ടുണ്ട്.
കോവളത്ത് കലയുടെ അന്താരാഷ്ട്രോത്സവം കലാപ്രേമികൾക്ക് അപൂർവ അനുഭവം
