കൊച്ചി: ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ വാക്ക് തർക്കത്തെ തുടർന്ന് യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു.ഇടപ്പള്ളി ചങ്ങമ്പുഴ നഗർ സ്വദേശിനി നീതു (32)വിനെയാണ് കുത്തി പരികെൽപ്പിച്ചത്.മെട്രോ സ്റ്റേഷനിൽ ശനിയാഴ്ച വൈകുന്നേരം ആറര മണിയോടെയാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നീതുവിന്റെ ഭർത്താവ് മഹേഷി (39)നെ മെട്രോ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ആലുവ മുട്ടം മെട്രോ സ്റ്റേഷനിൽ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച് യുവാവ്
