ശാസ്തമംഗലത്തെ എംഎൽഎ ഓഫീസ് തർക്കത്തിൽ പ്രതികരിച്ച് തിരുവനന്തപുരം മേയർ വി വി രാജേഷ്. കൗൺസിലർ ആർ ശ്രീലേഖയും എംഎൽഎ വി കെ പ്രശാന്തും തമ്മിൽ വർഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവൽക്കരിക്കേണ്ട കാര്യമല്ല. കോർപ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷൻ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുൻ എൽഡിഎഫ് കൗൺസിലർ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോൾ പ്രശാന്ത് ഇരിക്കുന്നത്. ആർ ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് വി കെ പ്രശാന്തിനോട് ചോദിച്ചത്. ചർച്ചവന്ന സ്ഥിതിക്ക് രേഖകൾ പരിശോധിക്കുമെന്നും പറഞ്ഞു.
എംഎൽഎ ഓഫീസ് തർക്കം രാഷ്ട്രീയവത്കരിക്കേണ്ട, രേഖകൾ പരിശോധിച്ച് തുടർ നടപടി എടുക്കും
